Sat, 25 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Highway Issues.

Kasaragod

ദേ​ശീ​യ​പാ​ത പ്ര​ശ്‌​ന​ങ്ങ​ള്‍ പ​രി​ഹ​രി​ക്കാ​ന്‍ യോ​ഗം ചേ​ര്‍​ന്നു

കാ​ഞ്ഞ​ങ്ങാ​ട്:​ദേ​ശീ​യ​പാ​ത 66 നി​ര്‍​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ങ്ങ​ള്‍ ച​ര്‍​ച്ച ചെ​യ്യു​ന്ന​തി​ന് ഗോ​വി​ന്ദ​ന്‍ പ​ള്ളി​ക്കാ​പ്പി​ല്‍ എം​എ​ല്‍​എ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ മേ​ഘ ക​ണ്‍​സ്ട്ര​ക്ഷ​ന്‍ പ്ര​തി​നി​ധി​ക​ളെ വി​ളി​ച്ച് യോ​ഗം ചേ​ര്‍​ത്തു.

ച​ര്‍​ച്ച​യി​ല്‍ ഉ​ന്ന​യി​ച്ച വി​ഷ​യ​ത്തി​ല്‍ പ​രി​ഹാ​രം കാ​ണു​മെ​ന്ന് മേ​ഘ ക​ണ്‍​സ്ട്ര​ക്ഷ​ന്‍ പ്ര​തി​നി​ധി​ക​ള്‍ അ​റി​യി​ച്ചു. അ​ശാ​സ്ത്രീ​യ​മാ​യ ഓ​വു​ചാ​ല്‍ നി​ര്‍​മാ​ണ​വും റോ​ഡും ത​ക​ര്‍​ന്ന​തു​മൂ​ലം മാ​വു​ങ്കാ​ല്‍ ജം​ഗ്ഷ​ന്‍ അ​പ​ക​ട​കേ​ന്ദ്ര​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്. തു​ട​ര്‍​ച്ച​യാ​യി പെ​യ്യു​ന്ന മ​ഴ​യി​ല്‍ കാ​ഞ്ഞ​ങ്ങാ​ട് ഭാ​ഗ​ത്തേ​ക്കു​ള്ള റോ​ഡി​ല്‍ വ​ലി​യ കു​ഴി​ക​ള്‍ രൂ​പ​പ്പെ​ട്ടി​രി​ക്കു​ന്നു.

മ​ഴ പെ​യ്യു​മ്പോ​ള്‍ മാ​വു​ങ്കാ​ല്‍ ജം​ഗ്ഷ​ന്‍ വെ​ള്ള​ത്തി​ല്‍ മു​ങ്ങു​ക​യാ​ണ്. ഇ​ക്കാ​ര്യ​ത്തി​ല്‍ വേ​ണ്ട ന​ട​പ​ടി​ക​ള്‍ വേ​ണം.

കാ​ഞ്ഞ​ങ്ങാ​ട് സൗ​ത്ത്, മൂ​ല​ക്ക​ണ്ടം, ചെ​മ്മ​ട്ടം​വ​യ​ല്‍ കെ​എ​സ്ആ​ര്‍​ടി​സി ഡി​പ്പോ റോ​ഡ് എ​ല്ലാം പ്ര​യാ​സ​ത്തി​ല്‍ ആ​യി​രി​ക്കു​ക​യാ​ണ്. പ​ട​ന്ന​ക്കാ​ട് മേ​ല്‍​പാ​ല​ത്തി​ന്‍റെ ഇ​രു ഭാ​ഗ​ത്തെ​യും റോ​ഡി​ല്‍ വ​ലി​യ കു​ഴി​ക​ള്‍ രൂ​പ​പ്പെ​ട്ടി​രി​ക്കു​ന്നു. നീ​ലേ​ശ്വ​രം മാ​ര്‍​ക്ക​റ്റ് മു​ത​ല്‍ പ​ഴ​യ റോ​ഡു​ള്ള സ്ഥ​ല​ത്ത് വ​ലി​യ കു​ഴി​ക​ളാ​ണ് ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്.

കാ​ഞ്ഞ​ങ്ങാ​ട് സൗ​ത്തി​ലെ സ​ര്‍​വീ​സ് റോ​ഡ് വ​ലി​യ കു​ഴി​ക​ള്‍ കൊ​ണ്ട് യാ​ത്ര ചെ​യ്യാ​ന്‍ പോ​ലും പ​റ്റാ​ത്ത സാ​ഹ​ച​ര്യ​മാ​ണു​ള്ള​ത്.

വ​ലി​യ ദു​ര​ന്ത​ങ്ങ​ള്‍ ക്ഷ​ണി​ച്ചു വ​രു​ത്തു​ന്ന കു​ഴി​ക​ള്‍ നി​ക​ത്തി റോ​ഡു യാ​ത്ര അ​പ​ക​ട​ര​ഹി​ത​മാ​ക്കാ​ന്‍ ക​ഴി​യ​ണ​മെ​ന്നും യോ​ഗ​ത്തി​ല്‍ ആ​വ​ശ്യ​പ്പെ​ട്ടു. ആ​ര്‍​ഡി​ഒ പി.​സു​ദീ​പ്, കെ​എ​സ്ആ​ര്‍​ടി​സി എ​ടി​ഒ കെ.​വി.​രാ​ജീ​വ​ന്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

Latest News

Corehub Up